തുരുത്തി: വ്യാപാരി വ്യവസായി ഏകോപന സമിതി തുരുത്തി യൂണിറ്റ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് റോണി മോന് എം.ജി. അധ്യക്ഷത വഹിച്ചു. സമിതിയുടെ 2026-27 വര്‍ഷത്തെ വിവിധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നിര്‍വഹിച്ചു.
ജില്ലാ ട്രഷറര്‍ ഗിരീഷ് കൊനാട്ട് ആമുഖപ്രസംഗം നടത്തി. പഞ്ചായത്തംഗം സാജപ്പന് ടി.ഡി, ജില്ലാ വൈസ് പ്രസിഡന്റ് ടോമിച്ചന് അയരുകുളങ്ങര, യൂണിറ്റ് സെക്രട്ടറി റോയി ജോസഫ്, ട്രഷറര്‍ ഏബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു.